കെഎസ്ആര്‍ടിസി ബസ് തിരുപ്പൂരില്‍ അപകടത്തില്‍പ്പെട്ടു; 23 പേര്‍ക്ക് പരുക്ക്

Posted on: March 31, 2019 9:30 am | Last updated: March 31, 2019 at 11:55 am

ചെന്നൈ: പത്തനംതിട്ടയില്‍നിന്നും ബെംഗളുരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് തിരുപ്പൂരില്‍വെച്ച് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

മേല്‍പ്പാലത്തില്‍നിന്നും ബസ് താഴേക്ക് പതിക്കുകയായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.