Connect with us

National

ഡ്രോണുകളും പാരാഗ്ലൈഡറുകളും വഴി ഭീകരാക്രമണത്തിന് സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, ഹൈഡ്രജന്‍ ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യതകളെ മുന്‍നിര്‍ത്തി ഉടന്‍ മുന്‍കരുതല്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

നിയമസഭകള്‍, കോടതികള്‍ തന്ത്രപ്രധാന കെട്ടിടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുരക്ഷാ മേഖലക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തണമെന്നും കത്തില്‍ പറയുന്നു. പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കണം. ഇവിടം ഡ്രോണുകള്‍ പറത്തരുത്. ഇത് ലംഘിക്കുന്ന ഡ്രോണുകള്‍ വെടിവെച്ചിടാന്‍ പരിശീലനം ലഭിച്ച സേനാംഗങ്ങളെ വിന്യസിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Latest