തിരുവനന്തപുരത്ത് എസ്എഫ്‌ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം

Posted on: March 30, 2019 12:18 pm | Last updated: March 30, 2019 at 12:18 pm

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിന്റെ വീടിന് നേരെ അജ്ഞാത സംഘം ആക്രമണം നടത്തി. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ സെക്രട്ടറിയും പാറശാല ഏരിയാ കമ്മറ്റി അംഗവുമായ ആര്യയുടെ വീടാണ് ഇന്നലെ പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്.

ആറോളം പേരടങ്ങുന്ന സംഘം പുലര്‍ച്ച ഒന്നരയോടെ ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകളും രണ്ട് ബൈക്കുകളും അക്രമി സംഘം തകര്‍ത്തു.