Connect with us

Ongoing News

സ്വതന്ത്രർക്ക് 198 ചിഹ്‌നങ്ങൾ; "ചൂടകറ്റാൻ' എ സി മുതൽ ഫ്രിഡ്ജ് വരെ

Published

|

Last Updated

കൊല്ലം: സ്വതന്ത്ര സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ 198 ചിഹ്നങ്ങൾ അനുവദിച്ചു. തിരഞ്ഞെടുപ്പ് ചൂട് മുന്നിൽകണ്ട് ആദ്യ ചിഹ്നം തന്നെ എയർ കണ്ടീഷണർ. റൂം കൂളറും റഫ്രിജറേറ്ററുമെല്ലാം പിന്നാലെ. അലമാരയും ആപ്പിളും ബലൂണും വളയും ക്രിക്കറ്റ് ബാറ്റുമെല്ലാം ആദ്യ പത്ത് ചിഹ്നങ്ങളിൽ ഉണ്ട്.

സ്വതന്ത്ര സ്ഥാനാർഥികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കാറുള്ള ടെലിഫോൺ, ടെലിവിഷൻ, ടോർച്ച് ലൈറ്റ്, കപ്പും സോസറും, ഗ്യാസ് സിലിൻഡർ, കുടം തുടങ്ങിയവയും ലിസ്റ്റിൽ ഇടംപിടിച്ചു. ക്രെയിൻ, ഡീസൽ പമ്പ്, ഡ്രില്ലർ, ഡോർബെല്ല്, ഹെഡ്‌ഫോൺ, അയൺബോക്‌സ്, എക്സ്റ്റൻഷൻ ബോർഡ്, മൈക്ക്, മിക്‌സി, ഫോൺ ചാർജർ തുടങ്ങിയ ഉപകരണങ്ങളും ചിഹ്നങ്ങൾ തന്നെ. തണ്ണിമത്തൻ, ചക്ക, മിഠായി, പൈനാപ്പിൾ, കപ്പലണ്ടി, പയർ, നൂഡിൽസ്, വെണ്ടക്ക, ഐസ്‌ക്രീം, മുന്തിരി, ഇഞ്ചി, ബിസ്‌ക്കറ്റ്, കേക്ക് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഓട്ടോറിക്ഷ, ബോട്ട്‌,
ഹെലികോപ്റ്റർ, കപ്പൽ, ട്രക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളും ബൈനോക്കുലറും കമ്പ്യൂട്ടറും മൗസും ബിസ്‌ക്കറ്റും ബ്ലാക്ക് ബോർഡും എല്ലാം ചിഹ്നങ്ങളുടെ കൂട്ടത്തിൽ ഉണ്ട്. കാമറയും കാൽക്കുലേറ്ററും സി സി ടി വിയും കാരംസ് ബോർഡും ചെസ് ബോർഡും സ്വതന്ത്രർക്കുള്ള ചിഹ്നങ്ങളാണ്.

Latest