ശമ്പള കുടിശിക: ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരത്തിന്

Posted on: March 30, 2019 10:52 am | Last updated: March 30, 2019 at 11:56 am

ന്യൂഡല്‍ഹി: ശമ്പള കുടിശിക വിതരണത്തെക്കുറിച്ച് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ അനശ്ചിതകാല സമരത്തിന്. ജെറ്റ് എയര്‍വേസ് ജീവനക്കാരുടെ യോഗമാണ് സമരത്തില്‍ ഉറച്ചുനില്‍ക്കാനുള്ള തീരുമാനമെടുത്തത്. നിയമനടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി ജെറ്റ് എയര്‍വേസിലെ ജീവനക്കാര്‍ക്ക് ശമ്പളമില്ല.

എസ്ബിഐയുടെ നേതൃത്വത്തില്‍ കമ്പനിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ ശമ്പള വിതരണം സംബന്ധിച്ച ഉറപ്പൊന്നും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. അതേ സമയം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നു ജീവനക്കാര്‍ സഹകരിക്കണമെന്നും കമ്പനി വക്താവ് അഭ്യര്‍ഥിച്ചു.