അധികാരം ലഭിച്ചാല്‍ നീതി ആയോഗ് പിരിച്ചുവിടും, ആസൂത്രണ കമ്മീഷന്‍ പുനസ്ഥാപിക്കും: രാഹുല്‍

Posted on: March 29, 2019 11:44 pm | Last updated: March 29, 2019 at 11:44 pm

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ നീതി ആയോഗ് പിരിച്ചുവിടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതി ആയോഗിന്റെ സ്ഥാനത്ത് ഒരുപാടു കാലത്തെ പാരമ്പര്യമുള്ള ആസൂത്രണ കമ്മീഷനെ പുനസ്ഥാപിക്കും.

രേഖകളും കണക്കുകളും കൃത്രിമമായി സൃഷ്ടിക്കുന്ന പ്രവൃത്തിയാണ് നീതി ആയോഗ് നിര്‍വഹിക്കുന്നതെന്നും പ്രധാന മന്ത്രിക്കു വേണ്ടി മാര്‍ക്കറ്റിംഗ് അവതരണം നടത്തുന്ന സ്ഥാപനം മാത്രമാണ് നിലവില്‍ അതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.