Connect with us

Kerala

ബോംബ് പൊട്ടി കുട്ടികള്‍ക്കു പരുക്കേറ്റ കേസ്; ആര്‍ എസ് എസ് നേതാവ് കീഴടങ്ങി

Published

|

Last Updated

തളിപ്പറമ്പ്: കണ്ണൂര്‍ നടുവിലില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരുക്കേറ്റ കേസില്‍ ആര്‍ എസ് എസ് നേതാവ് പോലീസില്‍ കീഴടങ്ങി. സംഘടനയുടെ തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് മുതിരമല ഷിബുവാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

സ്‌ഫോടനത്തില്‍ പരുക്കേറ്റ ഷിബുവിന്റെ മകന്‍ ഗോകുല്‍ (ഏഴ്)പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, അയല്‍വാസി ശിവകുമാറിന്റെ മകന്‍ ഖജന്‍ രാജ് (12) കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്. ഇരുവര്‍ക്കും അരക്കു താഴെയാണ് പരുക്കേറ്റത്.

വീടിനു സമീപത്തെ ചായ്പ്പില്‍ വിറകുകള്‍ക്കും മരക്കഷ്ണങ്ങള്‍ക്കുമിടയില്‍ സൂക്ഷിച്ചിരുന്ന രണ്ടു സ്റ്റീല്‍ ബോംബുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. കുട്ടികള്‍ പക്ഷിക്കൂട് നിര്‍മിക്കാനായി മരക്ഷണം വലിച്ചെടുത്തപ്പോഴാണ് ബോംബ് താഴെ വീണ് വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. അടുക്കളയിലായിരുന്ന ഷിബുവിന്റെ ഭാര്യ ധന്യയും ഓടിയെത്തിയ നാട്ടുകാരും ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

ഷിബുവിന്റെ വീട്ടില്‍ പോലീസും ബോംബ് സ്‌ക്വാഡും ര്‍ന്നു നടത്തിയ തിരച്ചിലില്‍ വടിവാളുകള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്.

Latest