ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരു കിലോയിലധികം സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

Posted on: March 29, 2019 11:43 am | Last updated: March 29, 2019 at 11:43 am

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി. ദുബൈയില്‍നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി ഹബീബ് റഹ്മാനില്‍നിന്നാണ് 1090 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.

ഇയാളുടെ അരയിലും മലദ്വാരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ഇയാളെ കാത്ത് വിമാനത്താവളത്തിന് പുറത്തുനിന്ന കൊടുവള്ളി സ്വദേശി മെഹബൂബ് അലിയേയും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.