മദ്‌റസാ മധ്യവേനലവധി ഏപ്രിൽ ഒന്ന് മുതൽ

Posted on: March 29, 2019 11:45 am | Last updated: March 29, 2019 at 11:45 am


കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്‌റസകൾക്ക് ഏപ്രിൽ 1 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ മധ്യവേനൽ അവധി നൽകാവുന്നതാണെന്ന് വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.

റമസാൻ അവധിക്കാലത്ത് മെയ് 11 മുതൽ 25 വരെ മുഴുവൻ മദ്‌റസകളിലും വെക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച് വുളൂ, തയമ്മും, നിസ്‌കാരം തുടങ്ങിയ വിഷയങ്ങളിൽ പ്രാക്ടിക്കൽ പഠനത്തിന് അവസരമൊരുക്കണമെന്നും വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. കൂടാതെ അറബി അക്ഷരങ്ങളുടെ മഖ്‌റജുകൾക്ക് പ്രത്യേക പ്രാധാന്യം നൽകി തജ്‌വീദ് നിയമങ്ങൾ പ്രകാരം ഖുർആൻ പാരായണത്തിന് അവസരം നൽകുകയും വിദ്യാർഥികളുടെ അറബി കൈയക്ഷരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിക്കണമെന്നും അറിയിച്ചു.