waകല്‍പ്പറ്റ:വയനാട്ടിൽ കടബാധ്യത മൂലം കഷ്ടതയനുഭവിച്ച കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷ്ണകുമാറിന് എട്ട് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഏതാനും ദിവസമായി അദ്ദേഹം മാനസിക സംഘര്‍ഷത്തിലായിരുന്നു. കൃഷി ആവശ്യത്തിനെടുത്ത വായ്പയുടെ തിരിച്ചടവ് കൃഷി നശിച്ചതോടെ മുടങ്ങുകയായിരുന്നു.
ഭാര്യ: രത്‌നമ്മ. മക്കള്‍: സത്യനാഥന്‍, സുരേന്ദ്രന്‍, പല്‍പ്പു, മഞ്ജു. മരുമക്കള്‍: കണ്ണയ്യന്‍, സോമണ്ണന്‍, പവിത്ര, ആശ. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു.