കര്‍ണാടകയില്‍ മന്ത്രിയുടെ വസതിയിലുള്‍പ്പടെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Posted on: March 28, 2019 1:02 pm | Last updated: March 28, 2019 at 2:53 pm

ബെംഗളൂരു: കര്‍ണാടകയില്‍ ജലസേചന വകുപ്പു മന്ത്രി സി എസ് പുട്ടരാജു ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളുടെയും മറ്റും വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ബെംഗളൂരു, മാണ്ഡ്യ, മൈസൂരു, ഹാസന്‍ എന്നിവിടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്. രാഷ്ട്രീയ നേതാക്കളുടെതിന് പുറമെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരുടെ വസതികളും സ്ഥാപനങ്ങളും റെയ്ഡ് നടത്തിയവയില്‍ ഉള്‍പ്പെടും.
വ്യാഴാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.

സംസ്ഥാന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരനും പൊതു മരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലും റെയ്ഡ് നടന്നു. റെയ്ഡിനെ ഭയക്കുന്നില്ലെന്ന് മന്ത്രി പുട്ടരാജു പറഞ്ഞു. അതിനിടെ, റെയ്ഡ് പ്രധാന മന്ത്രിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആരോപിച്ചു. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് നടത്തുന്നത്. വകുപ്പ് ഓഫീസര്‍ ബാലകൃഷ്ണ ഇതിനു കൂട്ടുനില്‍ക്കുകയാണ്.