പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും; നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി

Posted on: March 27, 2019 9:02 pm | Last updated: March 28, 2019 at 10:55 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരണമായാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

മത്സരിക്കുമോയെന്ന ചോദ്യത്തിന് എന്തുകൊണ്ട് ആയിക്കൂടായെന്നായിരുന്നു പ്രിയങ്കയുടെ ആദ്യ പ്രതികരണം. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണെമെന്ന് പാര്‍ട്ടികൂടി ആവശ്യപ്പെടണമെന്നും പ്രിയങ്ക വ്യക്തമാക്കി. ഇതാദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ പ്രിയങ്ക നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്ക.