മിഷന്‍ ശക്തി തകര്‍ത്തത് ഇന്ത്യയുടെ തന്നെ ഉപഗ്രഹത്തെ

Posted on: March 27, 2019 6:14 pm | Last updated: March 27, 2019 at 9:48 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളില്‍ പൊന്‍തൂവല്‍ ചാര്‍ത്തുന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയത്.  എന്നാല്‍ ഇന്ത്യയുടെ തന്നെ തകരറായിലായ ഒരു ഉപഗ്രഹമാണ് മിസൈല്‍ വീഴ്ത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഡീകമ്മീഷന്‍ ചെയ്ത ഉപഗ്രഹമാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോ എർത്ത് ഓർബിറ്റ് (എൽ ഇ ഒ) ഗണത്തിൽപെടുന്നതാണ് ഈ ഉപഗ്രഹം.

രാവിലെ 11.16നാണ് ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍ വിക്ഷേപിച്ചത്. മൂന്നൂറ് കിലോമീറ്റര്‍ ഉയരത്തിലുള്ള ഉപഗ്രഹത്തെ മൂന്ന് മിനുട്ടിനുള്ളില്‍ തകര്‍ത്ത് ലക്ഷ്യം കൈവരിക്കാന്‍ മിസൈലിന് സാധിച്ചു. രാജ്യത്തെ ബഹിരാകാശ ഗവേഷണ രംഗത്തെ അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നാണിന്.

1950കളിൽ ശീതയുദ്ധകാലത്താണ് റഷ്യയും യുഎസും ഉപഗ്രഹഹവേധ മിസെെൽ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കു തുടക്കമിട്ടത്. പിന്നീട് ചെെനയും ഈ രംഗത്ത് നേട്ടം കെെവരിച്ചു. ബഹിരാകാശ നേട്ടത്തിൽ ഈ ക്ലബിലാണ് ഇനി ഇന്ത്യയുടെ സ്ഥാനം.