വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

Posted on: March 27, 2019 12:58 pm | Last updated: March 27, 2019 at 12:58 pm

അബൂദബി: അബൂദബിയില്‍ വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ചു. അബൂദബി സലാം സ്ട്രീറ്റില്‍ താമസിക്കുന്ന പത്തനംതിട്ട തിരുവല്ലയിലെ വെണ്ണിക്കുളം മേടയില്‍ സജി മാത്യുവിന്റെയും ഷിഗി സജി മാത്യുവിന്റെയും മകള്‍ മരിയ സാറാ സജി (18)യാണ് കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് മരിച്ചത്.

മൃതദേഹം അബൂദബി ശൈഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ  റെസ്റ്റോറന്റുകൾ തുറക്കാനൊരുങ്ങുന്നു