ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്; ബിജെപിക്കെതിരെ മത്സരിക്കും

Posted on: March 26, 2019 7:57 pm | Last updated: March 26, 2019 at 9:36 pm

ന്യൂഡല്‍ഹി: മോദി വിമര്‍ശകനും ബിജെപി നേതാവുമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ മാര്‍ച്ച് 28ന് കോണ്‍ഗ്രസില്‍ ചേരും. നേതൃത്വവുമായുള്ള വിയോജിപ്പുകളെത്തുടര്‍ന്ന് സിന്‍ഹക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.

കഴിഞ്ഞ തവണ സിന്‍ഹ വിജയിച്ചുവന്ന ബീഹാറിനെ പാറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ത്തന്നെ അദ്ദേഹത്തെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്‍രെ പിന്തുണയോടെ സിന്‍ഹ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് സിന്‍ഹ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. പാറ്റ്‌ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ബിജെപി സ്ഥാനാര്‍ഥി.