തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു

Posted on: March 26, 2019 6:42 pm | Last updated: March 26, 2019 at 9:12 pm

കാഞ്ചീപുരം: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനടുത്ത് നെമിലിയില്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്.

മനുഷ്യരെ ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നത് രാജ്യത്ത് നിരോധിച്ചതാണ്. സംഭവത്തില്‍ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.