കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു

Posted on: March 26, 2019 6:10 pm | Last updated: March 26, 2019 at 7:59 pm

കോട്ടയം: സംസ്ഥാനത്ത് സൂര്യാഘാതമേറ്റുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നു. കോട്ടയത്ത് ഇന്ന് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു. പട്ടിത്താനം, മുട്ടമ്പലം, ഉദയനാപുരം, കുറുമള്ളൂര്‍ എന്നിവിടങ്ങളിലാണ് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഉദയനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ അരുണിനാണ് പൊള്ളലേറ്റത്. മുട്ടമ്പലത്ത് ശുചീകരണ തൊഴിലാളിയായ ശേഖരനും കെട്ടിട തൊഴിലാളികളായ കുറുമള്ളൂര്‍ സ്വദേശി സജി, പട്ടിത്താനം സ്വദേശി തങ്കച്ചന്‍ എന്നിവര്‍ക്കുമാണ് പൊള്ളലേറ്റത്.

സൂര്യാഘാതത്തിനെതിരെ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് അവഗണിക്കുന്നതാണ് അപകടം വര്‍ധിപ്പിക്കുന്നത്. 12 മണിക്ക് ശേഷം തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പൊള്ളലേല്‍ക്കുന്നത്.