തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു; മസ്ജിദുന്നബവിയില്‍ സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം

Posted on: March 26, 2019 2:37 pm | Last updated: March 26, 2019 at 2:37 pm

മദീന: ഉംറ തീര്‍ത്ഥാടകരുടെ വരവ് വധിച്ചതോടെ പ്രവാചക നഗരിയായ മസ്ജിദുന്നബവിയില്‍ സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു. പുതുക്കിയ സമയ പ്രകാരം സന്ദര്‍ശനത്തിന് കൂടുതല്‍ സമയം ലഭിക്കും.

സുബഹി നിസ്‌കാര ശേഷം ളുഹര്‍ നിസ്‌കാരത്തിന്റെ ഒരു മണിക്കൂര്‍ മുമ്പ് വരെയും, രാത്രിയില്‍ ഇശാ നിസ്‌കാരാനന്തരം സുബഹി നിസ്‌കാരത്തിന്റെ ഒരു മണിക്കൂര്‍ മുമ്പ് വരെയും റൗള സന്ദര്‍ശിക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.