Connect with us

Alappuzha

ഇടതു സ്ഥാനാര്‍ഥിക്കു സ്വീകരണം നല്‍കി; മാവേലിക്കര യൂണിയന്‍ കമ്മിറ്റി എന്‍ എസ് എസ് പിരിച്ചുവിട്ടു

Published

|

Last Updated

മാവേലിക്കര: ഇടത് സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂണിയന്‍ എന്‍ എസ് എസ് നേതൃത്വം പിരിച്ചുവിട്ടു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയതിനെ തുടര്‍ന്ന് എന്‍ എസ് എസ് മാവേലിക്കര യൂണിയന്‍ കമ്മിറ്റിയെയാണ് പിരിച്ചുവിട്ടത്.

താലൂക്ക് യൂണിയന്‍ ഓഫീസില്‍ ഇടത് സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയത് വിവാദമായതോടെ പ്രസിഡന്റ് ഒഴികെയുള്ള താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗങ്ങളെ ചങ്ങനാശ്ശേരിയിലെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി എഴുതി വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാവേലിക്കര താലൂക്ക് യൂണിയന്‍ എന്‍ എസ് എസ് നേതൃത്വം പിരിച്ചുവിട്ടത്. തുടര്‍ന്ന് അഞ്ചംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.

Latest