Connect with us

Ongoing News

മിനിമം വരുമാന പദ്ധതി വാഗ്ദാനം ചെയ്ത് രാഹുല്‍; പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ ₹72000

Published

|

Last Updated


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം നടത്തി രാഹുല്‍ ഗാന്ധി. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം ₹72000 പ്രതിമാസം പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി രാഹുല്‍ പറഞ്ഞു. ജനഖ്യയുടെ 20 ശതമാനത്തോളം ആളുകള്‍ക്ക് ഇത് പ്രയോജനം ലഭിക്കും. 25 കോടി ജനങ്ങള്‍ ഗുണഭോക്തകളാകും. പണം നേരിട്ട് എക്കൗണ്ടിലേക്ക് എത്തിക്കുന്ന രീതിയിലായിരിക്കും പദ്ധതി. ദാരിദ്ര്യത്തിനെതിരായ ഐതിഹാസിക പദ്ധതിയാണിത്. തൊഴിലുറപ്പ് പ്ദ്ധതി രാജ്യത്ത് സൃഷ്ടിച്ച തരത്തിലുള്ള ഒരും മാറ്റം തങ്ങളുടെ പുതിയ പദ്ധതിയിലൂടെയുണ്ടാകും. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഏറ്റവും ശ്രദ്ധേയ പദ്ധതിയാണിത്. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാശംങ്ങള്‍ പ്രകടന പത്രികയിലുണ്ടാകും. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.
വയനാട് മത്സരിക്കുന്നത് അടക്കം നിരവധി ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയെങ്കിലും ഇന്ന് മറ്റൊരു ചോദ്യത്തിനും താന്‍ മറുപടി നല്‍കില്ല. നാളെയും അടുത്ത ദിവസങ്ങളിലുമെല്ലാം നിങ്ങളെ കാണാമെന്ന മറുപടിയാണ് രാഹുല്‍ നല്‍കിയത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് സംസ്ഥാന നേതൃത്വം നല്‍കുന്നത്.

Latest