ശബരിമല: സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി

Posted on: March 25, 2019 11:46 am | Last updated: March 25, 2019 at 1:27 pm

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹരജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളി. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സര്‍ക്കാറിന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാം.

ശബരിമല നിരീക്ഷണ സമിതിയെ നിയമിച്ച ഹൈക്കോടതി നടപടി പുനപ്പരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിലും ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതേ തുടര്‍ന്ന ഹരജി പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.