ബഹ്റൈനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: March 24, 2019 9:46 pm | Last updated: March 24, 2019 at 9:46 pm

മനാമ: ബഹ്റൈനില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മാഹി പെരിങ്ങനാട് സ്വദേശി നവാസ് മൂസാവയെയാണ് (27) പുലര്‍ച്ചെ താമസസ്ഥലമായ മനാമയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മനാമ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.