ലുലു എക്‌സ്‌ചേഞ്ച് സേവയുമായി ഉടമ്പടി ഒപ്പ് വെച്ചു

Posted on: March 24, 2019 2:36 pm | Last updated: March 24, 2019 at 2:36 pm

അബുദാബി:ലുലുഎക്‌സ്‌ചേഞ്ച് ഷാര്‍ജജ ലവൈദ്യുത വകുപ്പുമായി (സേവ) ഉടമ്പടി ഒപ്പ് വെച്ചു. ലുലു എക്‌സ്‌ചേഞ്ച ്ശാഖകള്‍ വഴി സേവയുടെ ജല ,വൈദ്യുത ,പാചകവാതക ബില്ലുകള്‍ അടക്കാനുള്ള നടപടികള്‍ക്കായാണിത്.

ലുലുഎക്‌സ്‌ചേഞ്ചിന്റെ യു.എ.ഇയിലുള്ള മുഴുവന്‍ ശാഖകളിലൂടെയു ഈസേവനം ലഭ്യമാണ്. ഷാര്‍ജയിലെ സേവയുടെ പ്രധാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ സേവ ചെയര്‍മാന്‍ഡോ: റാഷിദ്അല്ലീമും ലുലുഎക്‌സ്‌ചേഞ്ച് എം.ഡി അദീബ്അഹമ്മദും ഉടമ്പടിയില്‍ഒപ്പ്വച്ചു.