പ്രതിപക്ഷ മഹാസഖ്യം സീറ്റ് നല്‍കിയില്ല; കനയ്യകുമാര്‍ സിപിഐ സ്ഥാനാര്‍ഥിയാകും

Posted on: March 24, 2019 10:33 am | Last updated: March 24, 2019 at 12:51 pm

പാറ്റ്‌ന: ജെന്‍യു സമര നായകന്‍ കനയ്യകുമാര്‍ ബേഗുസാരായ് ലോക്‌സഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയാകും. സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥിയായാണ് കനയ്യകുമാര്‍ മത്സരിക്കുക. കനയ്യകുമാര്‍ ബീഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

എന്നാല്‍ പ്രതിപക്ഷ മഹാസഖ്യത്തില്‍ സിപിഐക്കും സിപിഎമ്മിനും സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെയാണ് കനയ്യകുമാര്‍ സിപിഐ സ്ഥാനാര്‍ഥിയാകുന്നത്. പ്രതിപക്ഷ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡിക്കാണ് ബേഗുസാരായ് മണ്ഡലം ലഭിച്ചിരിക്കുന്നത്. തന്‍വീന്‍ ഹുസൈനായിരിക്കും ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ഥി.