ടിഎംസിസി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

Posted on: March 24, 2019 9:37 am | Last updated: March 24, 2019 at 9:37 am

ദമാം : ദമാമിലെ തലശ്ശേരി മാഹിക്കാരുടെ കൂട്ടായ്മയായ ടിഎംസിസിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കായിക മഹോത്സവ് സംഘടിപ്പിക്കുന്നു . റാക്കാ സബ്ലാ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ച് ഏപ്രില്‍ 18,19 തീയ്യതികളിലാണ് ടി10 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

ടൂണ്ണമെന്റിനോടനുബന്ധിച്ച് തലശ്ശേരി മാഹി വിഭവങ്ങളുടെ പ്രത്യേക രുചിമേളയും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ കലാപരിപാടികളും മേളയോടനുബന്ധിച്ച് നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ ടി.എം.സി.സി. ഭാരവാഹികളായ ഫാസില്‍ ആദി രാജ, ഷഹബാസ് സിറാജ്,ശരീഫ് താഴേത്ത്,ഗസാലി പൊന്നമ്പത്ത്, അമീറുദ്ധീന്‍ , മുസ്തഫ തലശ്ശേരി എന്നിവര്‍ പങ്കെടുത്തു