Connect with us

National

വയനാടിനെതിരെ സംഘ് അനുകൂലികളുടെ വിദ്വേഷ പ്രചാരണം

Published

|

Last Updated

കോഴിക്കോട്: രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വയനാടിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചാരണം. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ നേതൃത്വം ഔദ്യോഗികമായി
പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ട്വിറ്ററില്‍ ട്രെന്‍ഡിങില്‍ രണ്ടാമതെത്തിയിരിക്കുകയാണ് വയനാട്.

വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ നീക്കത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. ഇതിനിടെയാണ് വയനാടിനെയും വയനാട്ടിലെ ജനങ്ങളെയും വംശീയമായും മറ്റും ആക്ഷേപിച്ച് ചിലര്‍ രംഗത്തെത്തിയത്. വയനാട്ടില്‍ ഹിന്ദു മതത്തിന് ഭൂരിപക്ഷമില്ലെന്നും ഉള്ളത് മുസ്ലീങ്ങളും ദേശവിരുദ്ധരുമാണ് എന്നതടക്കമുള്ള ട്വീറ്റുകളാണ് ഇതില്‍ ഏറെയും.

വിദ്യാഭ്യാസമില്ലാത്ത വയനാട്ടുകാരെ മുസ്ലീങ്ങള്‍ ബ്രെയിന്‍വാഷ് ചെയ്ത് വച്ചിരിക്കുകയാണെന്നും ട്വീറ്റ് ചെയ്തവരുണ്ട്. വയനാട് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്നും ഹിന്ദുക്കള്‍ക്ക് മത സ്വാതന്ത്ര്യം കുറവാണെന്നും സംഘ് പ്രവര്‍ത്തകര്‍ പറയുന്നു.