ചൈനയില്‍ വിനോദയാത്ര സംഘത്തിന്റെ ബസിന് തീപ്പിടിച്ചു; 26 പേര്‍ വെന്ത് മരിച്ചു

Posted on: March 23, 2019 10:08 am | Last updated: March 23, 2019 at 10:56 am

ബീജിങ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്‌ദെയില്‍ ബസിന് തീപ്പിടിച്ച് 26 പേര്‍ വെന്ത് മരിച്ചു. അപകടത്തില്‍ 28 പേര്‍ക്ക് പുക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.

വിനോദ സഞ്ചാരികളുമായി പോയ ബസ് ഹാന്‍ഷോ കൗണ്ടിയിലെ ദേശീയ പാതയില്‍വെച്ച് തീപ്പിടിച്ച് കത്തിയമരുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. അതേ സമയം തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 56 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് ബസിലെ രണ്ട് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.