പുല്‍വാമ ആക്രമണം: പാക്കിസ്ഥാനെ എങ്ങനെ മുഴുവനായി കുറ്റപ്പെടുത്തും- സാം പിത്രോഡ

Posted on: March 22, 2019 12:53 pm | Last updated: March 22, 2019 at 3:29 pm

ന്യൂഡല്‍ഹി: ബാലകോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. പുല്‍വാമ ആക്രമണംപോലുള്ളവ എപ്പോഴും സംഭവിക്കാറുള്ള കാര്യങ്ങളാണ്. എന്ന് കരുതി പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ മുഴുവന്‍ എങ്ങനെ കുറ്റപ്പെടുത്താനാകുമെന്നും പിത്രോഡ ചോദിച്ചു.

ബാലകോട്ടില്‍ നമ്മള്‍ ശരിക്കും ആക്രമണം നടത്തിയിട്ടുണ്ടോയെന്നോ 300 പേരെ കൊന്നോയെന്നും എനിക്കറിയില്ല. ഒരു പൗരനെന്ന നിലയില്‍ അറിയാനുള്ള അവകാശം തനിക്കുണ്ട്. ഈ ചോദ്യം ഉന്നയിക്കുന്നത് കൊണ്ട് ഞാന്‍ ദേശീയവാദിയല്ലാതാകുന്നില്ല. എതിര്‍പക്ഷത്താണെന്നും അര്‍ഥമില്ല. ബാലകോട്ടില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നാണക്കേട് തോന്നുകയാണെന്നും സാം പിത്രോഡ പറഞ്ഞു. അതേ സമയം തീവ്രവാദത്തിന്റെ വക്താക്കള്‍ എപ്പോഴും ഇത്തരത്തിലാണ് പ്രതികരിക്കുകയെന്ന് പിത്രോഡക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കി. വീണ്ടും വീണ്ടും രാജ്യത്തെ സുരക്ഷാ സേനകളെ അപമാനിക്കാനുള്ള ശ്രമമാണ് പിത്രോഡ നടത്തുന്നതെന്നും മോദി ആരോപിച്ചു.