National
ഗൗതം ഗംഭീര്‍ ബി ജെ പിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി ജെ പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലിയും രവിശങ്കര്‍ പ്രസാദും ഡല്‍ ഹിയില്‍ നടന്ന ചടങ്ങില്‍ മാലയിട്ട് ഗംഭീറിനെ സ്വീകരിച്ചു. അരുണ്‍ ജെയ്റ്റിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൈമാറിയത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആകൃഷ്ടനായാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് 38കാരനായ ഗംഭീര്‍ പറഞ്ഞു.
ബി ജെ പി ടിക്കറ്റില്‍ ഡല്‍ഹിയില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ഗംഭീര്‍ മത്സരിച്ചേക്കും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വേണ്ടി ഗംഭീര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സോഷ്യല്‍ മീഡയകളില്‍ സജീവമായ ഗംഭീര്‍ ബി ജെ പി നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കുറിപ്പുകള്‍ നിരന്തരം രേഖപ്പെടുത്തിയിരുന്നു.
കാശ്മീരിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാക്കിസ്ഥാനെതിരെ നിരന്തരം പോസ്റ്റുകള്‍ ചെയ്തിരുന്ന ഗംഭീര്‍ ഇന്ത്യ പാക്കിസ്ഥാനുമായി ലോകകപ്പില്‍ പോലും ക്രിക്കറ്റ് കളിക്കരുതെന്നും അഭിപ്രായപ്പെട്ടിരുന്നു.