മൂന്നാം ഘട്ടത്തിലേക്ക് കടന്ന് പി കെ ബിജു

Posted on: March 22, 2019 10:43 am | Last updated: March 22, 2019 at 10:43 am
പി കെ ബിജു വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർഥികളോടൊപ്പം സെൽഫി എടുക്കുന്നു.

വടക്കഞ്ചേരി: പര്യടനത്തിൽ മൂന്നാം ഘട്ടത്തിലേക്ക് കടന്ന് പി കെ ബിജു. സ്ഥാനാർഥി പ്രഖ്യാപനം വന്ന ദിവസം തന്നെ പര്യടനം ആരംഭിച്ച ആലത്തൂർ പാർലിമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി കെ ബിജു മണ്ഡലത്തിലെ പര്യടനം രണ്ടാം ഘട്ടം പൂർത്തീകരിച്ച് മൂന്നാം ഘട്ടത്തിലേക്ക് കടന്നു.
തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരി ടൗണിലും, നെന്മാറ നിയോജക മണ്ഡലത്തിലെ നെന്മാറ ടൗണിലുമായിരുന്നു ഇന്നലെ പര്യടനം നടത്തിയത്. വ്യാപാര സ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും, കലാലയങ്ങളിലുമായിരുന്നു ഇന്നലെ മുഴുവൻ സമയവും പര്യടനം നടത്തിയത്. വടക്കഞ്ചേരി ഷാഫി ജുമുഅ മസ്ജിദിൽ എത്തിയ സ്ഥാനാർഥി രിസാലയുടെ വരിക്കാരനായി.

സ്ഥാനാർഥിയോടൊപ്പം കെ ബാബു എം എൽ എ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണൻ, അനിത പോൾസൺ, കെ പ്രേമൻ, കെ ബാലൻ, കെ രമാധരൻ എന്നിവരും അനുഗമിച്ചു.