കുമ്മനത്തെ ‘സുമ്മന’മാക്കി ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക

Posted on: March 21, 2019 10:29 pm | Last updated: March 21, 2019 at 10:33 pm

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നത് ‘സുമ്മനം’ രാജശേഖരന്‍. ഇന്ന് പുറത്തു വിട്ട 184 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ നൂറ്റിയൊന്നാമതായി ഇടം പിടിച്ച കുമ്മനം രാജശേഖരന്റെ പേരാണ് ‘സുമ്മനം’ രാജശേഖരന്‍ എന്നായി മാറിയിരിക്കുന്നത്.

കേരളത്തില്‍ 13 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികള്‍: കുമ്മനം രാജശേഖരന്‍(തിരുവനന്തപുരം), ശോഭാ സുരേന്ദ്രന്‍(ആറ്റിങ്ങല്‍) , സാബു വര്‍ഗീസ് (കൊല്ലം), കെ എസ് രാധാകൃഷ്ണന്‍ (ആലപ്പുഴ), അല്‍ഫോണ്‍സ് കണ്ണന്താനം(എറണാകുളം), എ എന്‍ രാധാകൃഷ്ണന്‍(ചാലക്കുടി), സി.കൃഷ്ണകുമാര്‍ (പാലക്കാട്), പ്രകാശ് ബാബു(കോഴിക്കോട്), വി ഉണ്ണിക്കൃഷ്ണന്‍ (മലപ്പുറം), വി ടി രമ (പൊന്നാനി), വി കെ സജീവന്‍(വടകര), സി കെ പത്മനാഭന്‍(കണ്ണൂര്‍) രവീശ തന്ത്രി(കാസര്‍കോട്).

ALSO READ  കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ്