അദ്വാനിയെ തഴഞ്ഞ് ബി ജെ പി പട്ടിക; ഗാന്ധിനഗറില്‍ അമിത് ഷാ

Posted on: March 21, 2019 9:51 pm | Last updated: March 22, 2019 at 10:47 am

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി സ്ഥാനാര്‍ഥി പട്ടികയില്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിക്ക് സീറ്റില്ല.  184 മണ്ഡലങ്ങളിലേക്കുള്ള
ആദ്യ പട്ടികയിലാണ് അദ്വാനിയെ തഴഞ്ഞത്.  20 സംസ്ഥാനങ്ങളിലേക്കായി പ്രഖ്യാപിച്ച പട്ടികയില്‍  മുതിര്‍ന്ന നേതാക്കളെല്ലാം  ഇടംപിടിച്ചപ്പോള്‍  അദ്വാനിയുടെ പേരില്ല. സ്ഥിരം സീറ്റായ ഗാന്ധി നഗറില്‍ നിന്ന് ഇത്തവണ മത്സരിക്കുന്നത് ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്.

എഴുപത് കഴിഞ്ഞ നേതാക്കളെ മത്സരിപ്പിക്കില്ലെന്ന് തീരുമാനമുണ്ടായിരുന്നെങ്കിലും മുതിര്‍ന്ന നേതാവെന്ന നിലയില്‍ അദ്വാനിക്ക് അവസരം നല്‍കുമെന്നായിരുന്നു സൂചന. ഗാന്ധി നഗറില്‍ നിന്ന് ആറു തവണ അദ്വാനി പാര്‍ലിമന്റിലേക്കെത്തിയിട്ടുണ്ട്.

read:

ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പത്തനംതിട്ട തീരുമാനമായില്ല