വടകരയില്‍ മത്സരിക്കാന്‍ ഇടത് സഹയാത്രികര്‍ ആവശ്യപ്പെട്ടു: കെ മുരളീധരന്‍

Posted on: March 21, 2019 12:29 pm | Last updated: March 21, 2019 at 2:56 pm
കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കെ മുരളീധരന്‍

കോഴിക്കോട്: വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ഇടത് സഹയാത്രികരായവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ മുരളീധരന്‍. ഇടത് ആശയങ്ങളില്‍ വിശ്വസിക്കുന്ന പലരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

വടകര മണ്ഡലത്തില്‍ നിരവധി നിശബ്ധ വോട്ടുകളുണ്ട്. 2009 ല്‍ മുല്ലപ്പള്ളിക്ക് ഇത്തരത്തിലുള്ള വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പുറത്തുവരാതെ ഇത്തരത്തിലുള്ളവര്‍ അകത്തുതന്നെയാണുള്ളത്. വടകരയില്‍ വിജയിക്കാനാണ് പോരാടുന്നത്. വിജയം ഉറപ്പാണ്. 10 വര്‍ഷമായി സ്വന്തമായുള്ള സീറ്റ് നിലനിര്‍ത്തുകയെന്നതാണ് ചാലഞ്ച്. അതാണ് പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം. കേരളത്തിന്റെ വികാരം അക്രമ രാഷ്ട്രീയത്തിനെതിരാണ് . അഭിപ്രായ വ്യത്യാസങ്ങള്‍ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും ആയുധമെടുത്തല്ല നേരിടേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.