സി ആര്‍ പി എഫ് ജവാന്റെ വെടിയേറ്റ് മൂന്ന് സഹ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Posted on: March 21, 2019 9:38 am | Last updated: March 21, 2019 at 11:55 am

ഉധംപൂര്‍: ജമ്മു കശ്മീരിലെ ഉധംപൂരില്‍ മൂന്ന് സി ആര്‍ പി എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊലപ്പെടുത്തി. കൃത്യത്തിനു ശേഷം സ്വയം വെടിവെച്ചു മരിക്കാന്‍ ശ്രമിച്ച കോണ്‍സ്റ്റബിള്‍ അജിത് കുമാറിനെ പരുക്കുകളോടെ സമീപത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി ആര്‍ പൊക്രാമല്‍, ഡല്‍ഹിയില്‍ നിന്നുള്ള യോഗേന്ദ്ര ശര്‍മ, ഹരിയാനയിലെ രേവാരി സ്വദേശി ഉമദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഉധംപൂരിലെ ബാത്തല്‍ ബാലിയന്‍ മേഖലയിലുള്ള 187 ാം ബറ്റാലിയന്‍ ക്യാമ്പില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
ജവാന്മാര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് ഔദ്യോഗിക വക്താക്കള്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.