ലോക്‌സഭാ തിരഞ്ഞെടപ്പ്: സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തു-മീണ

Posted on: March 20, 2019 7:56 pm | Last updated: March 20, 2019 at 9:12 pm

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഐടി , സെയില്‍സ്, ാേപലീസ്, എക്‌സൈസ്, കസ്റ്റംസ് വിഭാഗങ്ങളുമായി ചര്‍ച്ച പൂര്‍ത്തിയായെന്നും മീണ പറഞ്ഞു. സ്ഥാനാര്‍ഥികള്‍ ക്യാമ്പസുകളിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായ കോളജുകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണം. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയാല്‍ നടപടിയെടുക്കും- മീണ പറഞ്ഞു