Connect with us

Ongoing News

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി കിംഗ്‌സ് ഇലവന്‍

Published

|

Last Updated

ചണ്ഡീഗഢ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പഞ്ചാബുകാരായ അഞ്ചു ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കി ഐ പി എല്‍ ക്രിക്കറ്റ് ടീം കിംഗ്‌സ് ഇലവന്‍. ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കിയത്. ടീം ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്റെ സാന്നിധ്യത്തില്‍ പഞ്ചാബ് ടീം ഇലവന്‍ ചെക്ക് കുടുംബങ്ങള്‍ക്ക് കൈമാറി.

ജയ്മല്‍ സിംഗ്, സുഖ്ജീന്ദര്‍ സിംഗ്, മനീന്ദര്‍ സിംഗ്, കുല്‍വീന്ദര്‍ സിംഗ്, തിലക്‌രാജ് എന്നിവരുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐ പി എല്‍ 12 ാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ട ആഘോഷ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ബി സി സി ഐ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി ലാഭിക്കുന്ന 20 കോടി രൂപ സൈന്യത്തിന്റെ ക്ഷേമ ഫണ്ടിലേക്കു നല്‍കും.

---- facebook comment plugin here -----

Latest