കോടതിയലക്ഷ്യ കേസ്: പ്രീത ഷാജിയും ഭര്‍ത്താവും 100 മണിക്കൂര്‍ സാമൂഹ്യ സേവനം ചെയ്യണമെന്ന് ഹൈക്കോടതി

Posted on: March 19, 2019 2:29 pm | Last updated: March 19, 2019 at 7:09 pm

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ പ്രീത ഷാജിയും ഭര്‍ത്താവും നിര്‍ബന്ധിത സാമൂഹ്യ സേവനം ചെയ്യണമെന്ന് ഹൈക്കോടതി. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ദിവസവും രാവിലെ 9.45 മുതല്‍ വൈകിട്ട് നാല് വരെയാണ് സേവനം ചെയ്യേണ്ടത്. നൂറ് മണിക്കൂര്‍ പൂര്‍ത്തിയായാല്‍ സേവനം മതിയാക്കാം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ വീണ്ടും കോടതിയലക്ഷ്യമാകുമെന്നും കോടതി വ്യക്തമാക്കി. സേവനം ചെയ്‌തെന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബേങ്ക് ജപ്തി ചെയ്ത വീട് ഒഴിഞ്ഞു കൊടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പ്രതിഷേധിച്ചതിനാണ് പ്രീതാ ഷാജിക്കും ഭര്‍ത്താവിനുമെതിരെ കോടതിയലക്ഷ്യകേസ് എടുത്തത്.