പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച ശേഷം തലയറുത്ത് കൊലപ്പെടുത്തി; സഹോദരന്‍മാരും അമ്മാവനും പിടിയില്‍

Posted on: March 19, 2019 1:33 pm | Last updated: March 19, 2019 at 1:33 pm

സാഗര്‍ : മധ്യപ്രദേശില്‍ സഹോദരന്‍മാരും അമ്മാവനും ചേര്‍ന്ന് പന്ത്രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയശേഷം
കൊലപ്പെടുത്തി . സാഗറില്‍ ഈമാസം 14ന് ആണ് ക്രൂര സംഭവം അരങ്ങേറിയത്. പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചും തലയറുത്തും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞ്. പരീക്ഷക്ക് പോയ പെണ്‍കുട്ടി സ്‌കൂളില്‍നിന്നു തിരുച്ചുവരാത്തതിനെ തുടര്‍ന്നു കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇത് സംബന്ധിച്ച് അന്വേഷണം നടത്താനെത്തിയ പോലീസിനോട് അയല്‍വാസിയായ മറ്റൊരാള്‍ കുട്ടിയെ കൊലപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ അമ്മാവനും അമ്മായിയും ആരോപിച്ചു. എന്നാല്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഇയാളെ കുടുക്കാന്‍ അമ്മാവന്‍ ശ്രമിക്കുകയാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും പലവിധത്തിലും അന്വേഷണം തിരിച്ചുവിടാനും ഇവര്‍ ശ്രമിച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് സഹോദരന്മാരും അമ്മാവനും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടത്. കുട്ടിയുടെ മൂത്ത സഹോദരന്‍ സംഭവത്തിനുപിന്നാലെ ഒളിവില്‍ പോയിരുന്നു. രണ്ടാമത്തെ സഹോദരനെ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. മൂത്ത സഹോദരന്‍ നേരത്തേയും പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പരീക്ഷ്‌ക്കു ശേഷം സ്‌കൂളില്‍നിന്നു വന്ന പെണ്‍കുട്ടിയെ സഹോദരന്മാരില്‍ ഒരാളാണ് അമ്മാവന്റെ അടുത്തെത്തിച്ചത്. ഇവിടെവച്ച് അമ്മാവനും പെണ്‍കുട്ടിയുടെ മൂന്ന് സഹോദരന്മാരും ചേര്‍ന്ന് അവളെ പീഡിപ്പിച്ചു. തന്നെ പീഡിപ്പിച്ചത് പോലീസില്‍ അറിയിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ അമ്മായി പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ തലയറുത്ത് പാടത്ത് ഉപേക്ഷിച്ചുവെന്നും പോലീസ് വ്യക്തമാക്കി.സംഭവത്തില്‍ പ്രതികളായ മൂന്നു സഹോദരന്‍മാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സഹോദരങ്ങളേയും അമ്മാവനേയും അമ്മായിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.