ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം : 18 കര്‍മസമതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted on: March 19, 2019 12:30 pm | Last updated: March 19, 2019 at 12:30 pm

പത്തനംതിട്ട:ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ മരക്കൂട്ടത്ത് തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 18 കര്‍മ സമതി പ്രവര്‍ത്തകര്‍ക്കെതിരെയാണ് സന്നിധാനം പോലീസ് കേസെടുത്തത്.

തിങ്കളാഴ്ച രാത്രിയോടെയാണ് തമിഴ്‌നാട്ടില്‍നിന്നെത്തിയ ഭക്തരെ പ്രായത്തിന്റെ സംശയത്തില്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഭവത്തില്‍ കര്‍മ സമതി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.