യമന്‍ പ്രതിരോധ സഹമന്ത്രി ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: March 19, 2019 10:18 am | Last updated: March 19, 2019 at 10:18 am

കെയ്‌റോ : യമനിലെ പ്രതിരോധ സഹമന്ത്രി അബ്ദുല്‍ ഖാദര്‍ അല്‍ അമൂദി ഈജിപ്തില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ അമൂദി മരണപ്പെടുകയായിരുന്നു. ഈജിപ്തിലെ തല്‍ബിയ ജിസയില്‍ വെച്ചാണ് അപകടം നടന്നത്. മകളുടെ ചികിത്സക്കായി ഈജിപ്തിലെത്തിയതായിരുന്നു അല്‍ അമൂദി . തുടര്‍നടപടികള്‍ക്കായി പോലീസ് മൃതദേഹം ആശുപതിയിലേക്ക് മാറ്റി