Connect with us

Gulf

റിയാദ് പുസ്തക മേളയിലെ കിസ്‌വ പവലിയന്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

റിയാദ്: അന്താരാഷ്ട്ര റിയാദ് പുസ്തകമേളയോടനുബന്ധിച്ച് വിശുദ്ധ കഅബയെ പുതപ്പിക്കുന്ന ഖില്ലയുടെ നിര്‍മാണ സ്റ്റാള്‍ പുസ്തക മേളയില്‍ വന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. നിരവധി പേരാണ് സ്റ്റാള്‍ സന്ദര്‍ശിക്കാനെത്തിയത്. സന്ദര്‍ശകര്‍ക്ക് നിര്‍മാണ രീതികളും മറ്റും വിശദമായി വിവരിച്ചു നല്‍കുന്നുണ്ട്. മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്കും കിസ്‌വ നെയ്യുന്നതിന് അവസരമുണ്ട്. ഹറം കാര്യ മന്ത്രാലയത്തിന്റെ പ്രത്യേക മേല്‍നോട്ടത്തിലാണ് ഖില്ലയുടെ നെയ്ത്തു സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.

അറബ് വാക്യങ്ങള്‍ കാലിഗ്രാഫിയില്‍ തുന്നിച്ചേര്‍ത്താണ് കിസ്വയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. പ്രത്യേകതരം പട്ടിലാണ് കിസ്വയുടെ കറുത്ത നിറത്തിലുള്ള തുണി നിര്‍മിച്ചിരിക്കുന്നത്. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ (റ) ഭരണ കാലം മുതല്‍ അബ്ദുല്‍ അസീസ് രാജാവ് സഊദിയില്‍ തന്നെ കിസ്വ നിര്‍മാണം ആരംഭിക്കുന്നത് വരെ ഈജിപ്തുകാരായിരുന്നു കിസ്വ നിര്‍മിച്ചിരുന്നത്. പുസ്തകമേള മാര്‍ച്ച് 23 ന് സമാപിക്കും.

Latest