സഊദിയില്‍ സന്ദര്‍ശന വിസകള്‍ ഇനിമുതല്‍ ഏഴ് ദിവസം മുമ്പ് പുതുക്കാം

Posted on: March 18, 2019 7:22 pm | Last updated: March 18, 2019 at 7:22 pm

ദമാം: സഊദിയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് കാലാവധി വിസാ കാലാവധി അവസാനിക്കുന്നതിന്റെ ഏഴ് ദിവസം മുമ്പ് ഓണ്‍ലൈന്‍ വഴി വിസ പുതുക്കാനാവുമെന്ന് സഊദി പാസ്‌പോര്ട്ട് വിഭാഗം അറിയിച്ചു. നരത്തെ വിസാ കാലാവധി അവസാനിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പായിരുന്നു ഓണ്‍ലൈനില്‍ പുതുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നത്. പുതിയ സംവിധാനം കുടുംബവുമായി കഴിയുന്നവര്‍ക്ക് കൂടുതല്‍ ആശ്വാസമാവും.

സഊദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സന്ദര്‍ശക വിസക്ക് അപേക്ഷ സമര്‍പ്പിച്ചതിന്റെ പകര്‍പ്പില്‍ ചേംബര്‍ ഓഫ് കോമേഴ്സ് സൈറ്റില്‍ ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തിയാല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് 24 മണിക്കൂറിനകം നിലവില്‍ സന്ദര്‍ശക വിസ ലഭിക്കും.