മാണ്ഡ്യയില്‍ സുമലത സ്വതന്ത്ര സ്ഥാനാര്‍ഥി

Posted on: March 18, 2019 2:00 pm | Last updated: March 18, 2019 at 4:03 pm

ബെംഗളുരു: കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നടി സുമലത അംബരീഷ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് സുമലതയുടെ പ്രധാന എതിരാളി. താന്‍ മത്സരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സുമലത ബെംഗളുരുവില്‍ പറഞ്ഞു. പിന്തുണ നല്‍കുന്ന കാര്യത്തില്‍ ബിജെപിയുടെ തീരുിമാനം കാക്കുകയാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജെഡിഎസിന്റെ സിറ്റിങ് സീറ്റ് നല്‍കാനാകില്ലെന്ന് അറിയിച്ചതോടെയാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്. മറ്റൊരു മണ്ഡലവും എംഎല്‍സി പദവിയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തുവെങ്കിലും താന്‍ അത് അംഗീകരിച്ചില്ലെന്ന് സുമലത പറഞ്ഞു.