ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വിജ്ഞാപനം പുറത്തിറക്കി

Posted on: March 18, 2019 11:43 am | Last updated: March 18, 2019 at 1:50 pm

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആദ്യഘട്ട വോട്ടെടുപ്പിനുള്ള തിരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും മൂന്ന് നിയമസഭകളിലേക്കുമുള്ള വിജ്ഞാപനമാണ് പുറത്തിറിക്കിയിരിക്കുന്നത്.

20 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 91 ലോക്‌സഭാ സീറ്റുകളിലേക്കും ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുമുള്ള വിജ്ഞാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 26ആണ്. ഏഴ് ഘട്ടങ്ങളിലായാണ് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണല്‍.