തവനൂർ മണ്ഡല പര്യടനവുമായി ഇ ടി

Posted on: March 17, 2019 11:39 am | Last updated: March 17, 2019 at 11:39 am
തവനൂർ നിയോജക മണ്ഡല പര്യടനത്തിനിടെ ഇ ടി മുഹമ്മദ് ബശീര്‍ വോട്ടഭ്യര്‍ഥിക്കുന്നു

തിരൂർ: ദേശീയ രാഷ്ട്രീയവും നാടിന്റെ വികസന സ്വപ്‌നങ്ങളും പങ്കുവച്ച് ഇ ടി മുഹമ്മദ് ബശീറിന്റെ തവനൂർ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനം. പഴയ സൗഹൃദങ്ങൾ പുതുക്കിയും, മുതിർന്നവരെയും, അസുഖം ബാധിതരെയും സന്ദർശിച്ചു.


രാവിലെ ഒമ്പത് മണിയോടെ തൃപങ്ങോട് പഞ്ചായത്തിലെ ബീരാഞ്ചിറയിൽ അപകടത്തിൽ പരുക്കേറ്റ് വിശ്രമിക്കുന്ന എസ് ടി യു നേതാവിനെ സന്ദർശിച്ചായിരുന്നു തുടക്കം. ഉച്ചയോടെ തൃപങ്ങോട്, പുറത്തൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. തുടർന്ന് വട്ടംകുളം, എടപ്പാൾ, കാലടി, തവനൂർ എന്നീ പഞ്ചായത്തുകളിൽ വിവിധയിടങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. വൈകിട്ട് എടപ്പാൾ പൂക്കരത്തറയിൽ ജനസദസ്സിൽ പങ്കെടുത്തു.


രാത്രി പുറത്തൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച ബൂത്ത് തല നേതൃ സംഗമത്തോടെയാണ് പര്യടനം സമാപിച്ചത്. യു ഡി എഫ് നേതാക്കളായ എം അബ്ദുല്ലക്കുട്ടി, ആർ കെ ഹമീദ്, അഡ്വ. നസ്റുല്ല, ശരീഫ് കെ ബി, എം പി ഹംസ, വി പി ഹംസ, മുജീബ് പൂളക്കൽ, നാസർ ഹാജി, അലി, പി കെ ഖമറുദ്ദീൻ, രാധാകൃഷ്ണൻ നേതൃത്വം നൽകി.

ഇ ടി ഇന്ന് കോട്ടക്കലിൽ

കോട്ടക്കൽ: പൊന്നാനി ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബശീർ ഇന്ന് കോട്ടക്കൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. രാവിലെ 8.30ന് കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിൽ നിന്നും ആരംഭിക്കും.