ന്യൂസിലാന്‍ഡ് ഭീകരാക്രമണം; മരിച്ചവരില്‍ മലയാളിയും

    Posted on: March 16, 2019 7:13 pm | Last updated: March 16, 2019 at 7:23 pm
    ആന്‍സി അലി ബാവ

    ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ മുസ്ലിം പള്ളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശി ആലിബാവയുടെയും ഫാത്തിമയുടെയും മകള്‍ആന്‍സി അലിബാവ കരിപ്പാക്കുളം എന്ന 25 വയസ്സുള്ള യുവതിയാണ് മരിച്ചത്. മാടവന തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യയാണ്. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി.

    വെടിവെപ്പിനിടയില്‍ ആന്‍സിയുടെ കാലിന് പരിക്കേറ്റതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്ന വിവരം. ന്യൂസിലാന്‍ഡില്‍ അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് ആന്‍സി. ഭര്‍ത്താവ് നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ന്യൂസിലന്‍ഡിലെ ഡീന്‍സ് അവന്യുവിലാണ് ഇവര്‍ താമസിച്ചിരുന്നത്.