Connect with us

Malappuram

തിരഞ്ഞെടുപ്പിലെ ഫ്‌ളക്‌സ് വിലക്ക്; പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടി

Published

|

Last Updated

മലപ്പുറം ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി
ഒരുക്കി വെച്ചിരിക്കുന്ന കോട്ടണ്‍ പ്രചാരണ ബോര്‍ഡുകള്‍

തേഞ്ഞിപ്പലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഫ്‌ളക്‌സ് പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടി. പുനരുപയോഗിക്കാവുന്നതും മണ്ണില്‍ അലിഞ്ഞുചേരുന്നതുമായ പ്രചാരണ സാമഗ്രികള്‍ മാത്രം ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന ഉത്തരവിനെ തുടര്‍ന്ന്

സ്‌ക്രീന്‍ പ്രിന്റ് ഉള്‍പ്പെടെയുള്ള പ്രകൃതി സൗഹൃദ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ഫ്‌ളക്‌സിനേക്കാള്‍ ഇരട്ടി തുക ചെലവു വരുമെന്നതിനാല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ എഴുത്തുകള്‍ മുന്‍കാലങ്ങളിലേതു പോലെ കോട്ടണ്‍ തുണികളിലേക്കും ചുമരെഴുത്തുകളിലേക്കും മാറിയിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രകൃതി സൗഹൃദ പ്രചാരണ സാമഗ്രികള്‍ ലഭ്യമാണെങ്കിലും ഇരട്ടി തുകയാണ് ചെലവ് വരുന്നത്. ഇതിനാല്‍ ആര്‍ട്ടിസ്റ്റുകളെ ആശ്രയിക്കുകയാണ് മിക്ക രാഷ്ട്രീയ കക്ഷികളും. ഫ്‌ളക്‌സ് ഷീറ്റുകള്‍ മണ്ണില്‍ ലയിച്ചുചേരാത്തത് ഗുരുതര പാരിസ്ഥിതിക പ്രശ്‌നമായതിനാലാണ് അവയുടെ ഉപയോഗം വിലക്കിയത്. പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായപ്പോള്‍ ഫ്‌ളക്‌സിന്റെ വ്യാപനത്തോടെ തൊഴിലിടം നഷ്ടമായ കലാകാരന്‍മാര്‍ക്ക് അനുഗ്രഹവുമാണ്.