പെരിയ ഇരട്ടക്കൊല: ഒരാള്‍കൂടി കസ്റ്റഡിയില്‍

Posted on: March 16, 2019 10:56 am | Last updated: March 16, 2019 at 10:56 am

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍കൂടി പോലീസ് പിടിയില്‍. കല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്ത് ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഫെബ്രവരി പതിനേഴിന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.