ന്യൂസിലന്‍ഡ് വെടിവെപ്പ്: മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടെന്ന് സൂചന

Posted on: March 15, 2019 9:27 pm | Last updated: March 16, 2019 at 9:53 am

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടതായി സൂചന. ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ക്കായി ന്യൂസിലന്‍ഡ് അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ഒമ്പത് ഇന്ത്യക്കാരെ കാണാതായിട്ടുണ്ടെന്നും രണ്ട് ഇന്ത്യക്കാര്‍ മരിച്ചതായും ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടതായും 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.