മാറാട് കേസിലെ പ്രതി മരിച്ച നിലയില്‍

Posted on: March 15, 2019 3:10 pm | Last updated: March 15, 2019 at 8:19 pm

കോഴിക്കോട്: മാറാട് കലാപക്കേസില്‍ കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കോഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ശിക്ഷയനുഭവിച്ച് വരികയായിരുന്ന ഇയാള്‍ പരോളിലിറങ്ങിയതായിരുന്നു. മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ കഴിഞ്ഞ ദിവസം മുഹമ്മദ് ഇല്യാസിനെ ചോദ്യം ചെയ്തിരുന്നു. അതിനുശേഷം ഇദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രണ്ട് ദിവസമായി മുഹമ്മദ് ഇല്യാസിനെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ വെള്ളയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.